Skip to main content

നിശബ്ദരാകരുത് --അഴിമതി വിരുദ്ധ ക്യാമ്പയിനിന്  ഇന്ന് (മാര്‍ച്ച് 13) തുടക്കം

 

കൊച്ചി: വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നിശബ്ദരാകരുത് എന്ന അഴിമതി വിരുദ്ധ ക്യാമ്പയിന് ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 13) തുടക്കമാവും. ക്യാമ്പയിന്റെ ഉദ്ഘാടനം മാര്‍ച്ച് 13-ന് രാവിലെ 10.30 ന് ഇടപ്പളളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ പ്രൊഫ.എം.കെ.സാനു നിര്‍വഹിക്കും. വി.എ.സി.ബി മദ്ധ്യമേഖല പോലീസ് സൂപ്രണ്ട് കെ.കാര്‍ത്തിക്, അദ്ധ്യക്ഷത വഹിക്കും. എറണാകുളം വി.എ.സി.ബി യൂണിറ്റ് നിര്‍മ്മിച്ച 'നിശബ്ദരാകരുകരുത്' എന്ന ഹ്രസ്വചിത്രത്തിന്റെ സി.ഡി പ്രകാശനം സംവിധായകന്‍ സിദ്ധിഖ് നിര്‍വഹിക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ അഴിമതി വിരുദ്ധ ലേഖന രചനാ മത്സര വിജയികള്‍ക്കുളള പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്യും. 

എറണാകുളം സ്‌പെഷ്യല്‍ സെല്‍ പോലീസ് സൂപ്രണ്ട്   വി എന്‍ ശശിധരന്‍, ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം ഡയറക്ടര്‍ അഡ്വ കെ ബാലചന്ദ്രന്‍, എഡ്രാക് ജില്ലാ പ്രസിഡണ്ട് രംഗദാസപ്രഭു, വിഎ സി ബി ഡിവൈഎസ്പിമാരായ ജോസഫ് സാജു, കെ.പി ജോസ്, ഡി അശോകകുമാര്‍, എഡ്രാക് ജില്ലാ സെക്രട്ടറി അജിത്കുമാര്‍,  RAAM കോ-ഓഡിനേറ്റര്‍ കെ എ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുക്കും.

വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ എറണാകുളം യൂണിറ്റ് നിര്‍മ്മിക്കുന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുളള ഹ്രസ്വ ചിത്രമാണ് 'നിശബ്ദരാകരുകരുത്'. ചിത്രത്തിന്റെ ആശയം എറണാകുളം വിജിലന്‍സ് പോലീസ് സൂപ്രണ്ട് കെ.കാര്‍ത്തികിന്റേതും തിരക്കഥ എറണാകുളം വിജിലന്‍സ് മദ്ധ്യമേഖലയിലെ ഇന്‍സ്‌പെക്ടറായ എം;സുരേന്ദ്രന്റെതുമാണ്. ക്യാമറ, എഡിറ്റിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ഇല്യാസ്.എം, സംഗീത സംവിധാനം മധുപോള്‍. സഹസംവിധാനം സിവില്‍ പോലീസ് ഓഫീസറായ സുനില്‍ ചെറുവളളില്‍. 'നിശബ്ദരാകരുകരുത്' ക്യാമ്പയിന്റെ ഭാഗമായി തയാറാക്കിയ ബ്രോഷര്‍ ജില്ലയിലെ മുഴുവന്‍ കോളേജുകളിലും വിതരണം ചെയ്യും

date