Skip to main content

വിവിധ ഒഴിവുകള്‍; കൂടിക്കാഴ്ച നാളെ

   ജില്ലയില്‍ വിവിധ പ്ലാന്‍ പദ്ധതികളില്‍ നിലവിലുളള പ്രതീക്ഷിത ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ജീവനക്കാരെ നിയോഗിക്കുന്നതിനുളള കൂടിക്കാഴ്ച നാളെ (14) രാവിലെ 10 ന്് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍  നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം നേരില്‍ ഹാജരാകണം.  18 നും   56 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.  

    സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ - (വനിതകള്‍ മാത്രം)  സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ബിഎഡ്. ഫിസിയോതെറാപ്പിസ്റ്റ് (ബിപിടി-എംപിടി), നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ -(ബിഎന്‍വൈഎസ്), യോഗ ട്രെയിനര്‍ (എം എസ് സി അഥവാ എംഫില്‍ യോഗ)എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.    കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2206886.

date