Skip to main content

മെഡിക്കല്‍ ഓഫീസര്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എ.ആര്‍.റ്റി പ്ലസ് സെന്ററില്‍ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി മുഖാന്തിരം കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറുടെ താല്‍ക്കാലിക നിയമനത്തിന് നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് നവംബര്‍ 15 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത : നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അംഗീകരിച്ച പരിശീലന കേന്ദ്രത്തില്‍ പരിശീലനം സിദ്ധിച്ച എം.ബി.ബി.എസ് ബിരുദമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ എത്തണം.

പി.എന്‍.എക്‌സ്.4785/17

date