Skip to main content

കര്‍ഷകദിനത്തില്‍ വിത്തെറിഞ്ഞ് എം എല്‍ എ മാരും വിദ്യാര്‍ഥികളും

സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കര്‍ഷക ദിനത്തില്‍ പതിറ്റാണ്ടുകളായി തരിശ് കിടന്ന ചാത്തന്നൂര്‍ ശ്രീനാരായണ കോളേജിലെ പത്തേക്കര്‍ ഭൂമിയില്‍ ചിറക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷി ആരംഭിച്ച് കോളേജ് വിദ്യാര്‍ഥികളും. എം എല്‍ എ മാരായ എം മുകേഷും ജി എസ് ജയലാലും കരിമണിപ്പയര്‍ വിത്ത് വിതച്ചും മരച്ചീനി കമ്പുകള്‍ നട്ടും പദ്ധതി ഉദ്ഘാടനം ചെയ്തു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ദീപു അധ്യക്ഷനായി.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും കൃഷി ഭവനും ഉദ്യമത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചേരും. ചിറക്കര പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും നടന്നുവരുന്ന സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥി കൂട്ടായ്മ ശക്തി പകരും. ആദ്യഘട്ടമെന്ന നിലയില്‍ കരിമണിപ്പയറും മരച്ചീനിയുമാണ് കൃഷി ചെയ്യുന്നത്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല, ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനില്‍, ചാത്തന്നൂര്‍ കാര്‍ഷിക ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ വി എന്‍ ഷിബുകുമാര്‍, ഹരിതം കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഐസക്, പഞ്ചായത്ത് സെക്രട്ടറി എം സുരേഷ് ബാബു, കൃഷി ഓഫീസര്‍ ഷെറിന്‍ എ സലാം, എസ് എന്‍ ഡി പി സെക്രട്ടറി വിജയകുമാര്‍, ശ്രീനാരായണ  കോളേജ് പ്രിന്‍സിപ്പാള്‍ എം എസ് ലത, അധ്യാപകരായ നിഷ, ലക്ഷ്മി, രശ്മി കുന്നാഞ്ചേരി, ശിവപ്രസാദ്, വിദ്യാര്‍ഥികളായ വിഷ്ണു, ആനന്ദ് എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2232/2020)

 

date