തരിശ് രഹിതമാകാനൊരുങ്ങി കല്ലുവാതുക്കലും
സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ പാമ്പുറം വാര്‍ഡിലെ പൊയ്കമുക്കിലെ അഞ്ച് ഏക്കര്‍ ഭൂമിയില്‍ തരിശ് രഹിത കൃഷിക്ക് തുടക്കമായി. ജി എസ് ജയലാല്‍ എം എല്‍ എ പദ്ധതി ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സിന്ധു അധ്യക്ഷയായി.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയും കൃഷി വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായാണ് കൃഷി ചെയ്യുന്നത്. കുടുംബശ്രീ പാമ്പുറം എ ഡി എസ് സമിതിക്കാണ് ചുമതല. പച്ചക്കറി,വാഴ, മരച്ചീനി, ഇടവിളകള്‍ എന്നിവ കൃഷി ചെയ്യും.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല, കല്ലുവാതുക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ എം ഷിബു, സ്ഥിരം സമിതി അധ്യക്ഷ എല്‍ രജനി, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു അനി, പഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസന്‍, കൃഷി ഓഫീസര്‍ ധന്യ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2224/2020)
- Log in to post comments