Post Category
മുഖത്തല ബ്ലോക്കിലേക്ക് കട്ടില്‍ വേണം
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൃദ്ധര്‍ക്ക് തടി കട്ടില്‍(ആഞ്ഞിലി) വിതരണം ചെയ്യുന്നു. ഇതിനായി കട്ടില്‍ നല്‍കാന്‍ തയ്യാറായവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 20 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഐ സി ഡി എസ് ഓഫീസിലും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും 0474-2504411, 8281999106 എന്നീ നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2227/2020)
date
- Log in to post comments