Skip to main content

തലയ്ക്കല്‍ ചന്തു സ്മാരക റോളിംഗ് ട്രോഫി : അമ്പെയ്ത്ത് മല്‍സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള 35-ാമത് സംസ്ഥാനതല തലയ്ക്കല്‍ ചന്തു സ്മാരക റോളിംഗ് ട്രോഫി അമ്പെയ്ത്ത് മല്‍സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കിര്‍ടാഡ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ടീമിന്റെ പേര്, മേല്‍വിലാസം, ടീമംഗങ്ങളുടെ പേര്, വയസ്സ്, സമുദായം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള അപേക്ഷയും സമുദായം, വയസ്സ്  എന്നിവ തെളിയിക്കുന്നതിനൂള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍ (പരിശീലനം), ഡയറക്ടറേറ്റ് ഓഫ് കിര്‍ടാഡ്‌സ്, ചേവായൂര്‍ പി.ഒ., കോഴിക്കോട്-17 എന്ന വിലാസത്തില്‍ നവംബര്‍ 20 ന് മുമ്പ് അയക്കണം.

പി.എന്‍.എക്‌സ്.4786/17

date