Skip to main content

എൻ. എച്ച്. എ. ഐ പ്രതിനിധി കളുമായി ചർച്ച നടത്തി 

എറണാകുളം : ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള ദേശിയ പാത വികസനവുമായി ബന്ധപ്പെട്ട് ദേശിയ പാത അതോറിറ്റി അംഗങ്ങളുമായി കളക്ടർ എസ്. സുഹാസ്  ചർച്ച നടത്തി. മൂത്തകുന്നം മുതൽ ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ കല്ലിടൽ ആരംഭിച്ചു. രണ്ട് കിലോമീറ്റർ ദൂരത്തിൽ ആദ്യ ദിവസത്തിൽ തന്നെ കല്ലിടൽ നിർവഹിച്ചു. നിലവിൽ റോഡിന്റെ വീതി 10 മീറ്റർ ആണ്. 30മീറ്റർ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായതാണ്. റോഡിന്റെ ഇരു വശത്തു നിന്നും 7.5 മീറ്റർ വീതം 15 മീറ്റർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. 
രണ്ടാഴ്ചക്കുള്ളിൽ കല്ലിടൽ പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം ബാക്കിയുള്ള നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും. കോവിഡ് 19 മൂലം ദേശിയ പാത അതോറിറ്റി അംഗങ്ങൾക്കും കരാർ പ്രവർത്തകർക്കും എത്താൻ കാലതാമസം നേരിട്ടതിനെ തുടർന്നാണ് നടപടികൾ വൈകിയത്.

date