Skip to main content

ഗ്രൂപ്പ് ഫോസ്റ്റര്‍കെയര്‍ പദ്ധതി

 

വനിതാശിശുവികസന വകുപ്പിന് കീഴിലെ എറണാകുളം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജില്ലയില്‍ ഗ്രൂപ്പ് ഫോസ്റ്റര്‍കെയര്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ബാലനീതി നിയമം 2015 പ്രകാരംസ്ഥാപന സംരക്ഷണം അവസാനത്തെ അഭയകേന്ദ്രമായതിനാല്‍ സ്ഥാപനേതര സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനുമാണ് ഗ്രൂപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി. 
 ഗ്രൂപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി മുഖേന ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷവും വ്യക്തിഗത ശ്രദ്ധ ലഭിക്കുകയും ചെയ്യുന്നു.  പദ്ധതി ജില്ലയില്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, ദമ്പതികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ ആഗസ്റ്റ് 27 ന് മുന്‍പായി ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് dcpuernakulam@gmail.com , 0484 2426892 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

date