Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധം: ഡ്രൈ ഡേ ആചരിച്ചു

    എറണാകുളം: പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങൾ നടത്തി. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഉറവിട നശീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് കളക്ട്രേറ്റ് വളപ്പില്‍ നിര്‍വ്വഹിച്ചു. 
    ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ  സ്ഥാപനങ്ങളും ഓഫീസുകളും ചൊവ്വാഴ്ച  ഡ്രൈ ഡേ ആചരിച്ചു. ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ നോണ്‍ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. വിനോദ് പൗലോസ്, കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ, ആരോഗ്യവകുപ്പിലെയും ശുചിത്വമിഷനിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date