പത്ത് എഫ്.എല്‍.ടി.സികൾ, ചികിത്സയിലുള്ളത് 717 പേർ.
എറണാകുളം : ജില്ലയില്‍ തയ്യാറാക്കിയിട്ടുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളില്‍ ചികിത്സയിലുള്ളത് 717 പേര്‍. ജില്ലയിലാകെ 140 കേന്ദ്രങ്ങളില്‍ ആയി 8577 കിടക്കകള്‍ എഫ്.എല്‍.ടി.സികളില്‍ തയ്യാറാക്കിയിട്ടുണ്ട്.
നിലവിൽ തൃക്കാക്കര കരുണാലയം, മാത്രമാണ് സ്പെഷ്യൽ എഫ്. എൽ. ടി. സി കൾ ആയി പ്രവർത്തിക്കുന്നത് . രണ്ട് പേരാണ് ഇവിടെ ചികിത്സയിൽ ഉള്ളത്.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി പ്രവർത്തിച്ചിരുന്ന അങ്കമാലി അഡ്ലക്സിൽ സെക്കന്റ് ലൈൻ കോവിഡ് കെയർ സെന്ററിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കാറ്റഗറി ബി യിൽ ഉൾപ്പെട്ട രോഗികൾക്ക് ഇവിടെ ചികിത്സ ആരംഭിച്ചു. 20 പേരാണ് ഇവിടെ ചികിത്സയിൽ ഉള്ളത്.
ജില്ലയിൽ നിലവിൽ 10 എഫ്. എൽ. ടി. സി കൾ ആണ് പ്രവർത്തിക്കുന്നത്. സിയാൽ കൺവെൻഷൻ സെന്റർ, കളമശേരി രാജഗിരി, കീഴ്മാട് മോഡൽ റെസിഡെൻഷ്യൽ സ്കൂൾ, നുവാൽസ്, പെരുമ്പാവൂർ ഇ. എം എസ് ഹാൾ, ആലുവ യു.സി കോളേജ്, മട്ടാഞ്ചേരി ടൗൺ ഹാൾ, കുമ്പളങ്ങി സെന്റ്. ആൻസ് , ഞാറ്റുകാലായിൽ ഹിൽ ടോപ് കോലഞ്ചേരി, വേങ്ങൂർ രാജഗിരി തുടങ്ങിയ സ്ഥലങ്ങളിൽ ആണ് നിലവിൽ ജില്ലയിലെ എഫ്. എൽ. ടി. സി കൾ പ്രവർത്തിക്കുന്നത്.
സിയാലിൽ 250 പേർക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ 155 രോഗികൾ ചികിത്സയില്‍ ഉണ്ട്. നുവാൽസിൽ 165 പേർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. 125 പേരാണ് ചികിത്സക്കായി ഇവിടുള്ളത്. 100 പേർക്ക് സൗകര്യമുള്ള കീഴ്മാട് എം. ആർ. എസിൽ 78 പേര്‍ ചികിത്സയിലുണ്ട്. 65 പേർക്ക് സൗകര്യമുള്ള പെരുമ്പാവൂർ ഇ. എം. എസ് ഹാളിൽ 55 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 87 പേര്‍ക്കുള്ള സൗകര്യമാണ് യു.സി കോളേജില്‍ ക്രമീകരിച്ചിട്ടുള്ളത്. 38 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.കളമശ്ശേരി രാജഗിരി എഫ്.എല്‍.ടി.സിയില്‍ 150പേര്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 72 പേരാണ് ഇവിടെ ഉള്ളത്. മട്ടാഞ്ചേരി ടൗൺ ഹാളിലെ എഫ്. എൽ. ടി. സി യിൽ പേർക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 60 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. കുമ്പളങ്ങി സെന്റ്. ആൻസിൽ 100 പേർക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 66 പേരാണ് ഇവിടെ ചികിത്സയിൽ ഉള്ളത്. കോലഞ്ചേരി എഫ്. എൽ. ടി. സി യിൽ 58 പേർക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 34 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. വേങ്ങൂർ രാജഗിരിയിൽ 80 പേർക്കുള്ള സൗകര്യമാണുള്ളത്. 20 പേരാണ് ഇവിടെ ചികിത്സയിൽ ഉള്ളത്.
10 എഫ്. എൽ. ടി. സി കേന്ദ്രങ്ങളിൽ ആകെ 1127കിടക്കകൾ ആണുള്ളത്. 410 പേർക്ക് കൂടിയുള്ള ചികിത്സ സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ഉണ്ട്.
- Log in to post comments