Post Category
രാമച്ചതൈലം മുതല്‍ ആറ•ുള കണ്ണാടിവരെ ഒരുക്കി കൈരളി
ആറ•ുള കണ്ണാടി, ഈട്ടിത്തടി ക്ലോക്കുകള്‍, ചന്ദനത്തടി, ചന്ദനമാല, രക്തചന്ദനമാല, രുദ്രാക്ഷ മാല, ചന്ദനതൈലം, രാമച്ചതൈലം സെമിപ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍, കരകൗശല ഗൃഹാലങ്കര വസ്തുക്കള്‍ എന്നിവ ഒരുക്കി കൈരളി ഓണ കച്ചവടത്തിന് തയ്യാറായി. കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ ചിന്നക്കട റസിഡന്‍സി റോഡിലാണ് കൈരളി.
കൈത്തറി മുണ്ടുകള്‍, ബീഹാര്‍ ഭാഗല്പ്പൂരി സില്‍ക്ക് സാരികള്‍, ചുരിദാര്‍ ടോപ്പുകള്‍, മെറ്റീരിയലുകള്‍, ഹരിയാന പാനിപ്പട്ട് ബനിയന് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയുടെ പ്രത്യേക സ്റ്റാളും സജ്ജീകരിച്ചിട്ടുണ്ട്. ഓണം പ്രത്യേക സെപ്തംബര്‍ 15 ന് സമാപിക്കും. 10 ശതമാനം ഡിസ്ക്കൗണ്ടും അനുവദിച്ചിട്ടുണ്ടെന്ന് മാനേജര്‍ ടോമി സെബാസ്റ്റ്യന്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 2237/2020)
date
- Log in to post comments