Post Category
മോട്ടോര്‍ മേഖലയിലെ തൊഴിലാളികളെ ക്ഷേമനിധിയില്‍ അംഗമാക്കും
മോട്ടോര്‍ മേഖലയില്‍ ജോലി ചെയ്യുന്നതും നിലവില്‍ ക്ഷേമനിധിയില്‍ അംഗമല്ലാത്തതുമായ സ്‌കാറ്റേര്‍ഡ് വര്‍ക്കേഴ്‌സ്, ആട്ടോമൊബൈല്‍ തൊഴിലാളികള്‍, പാസഞ്ചര്‍ ഗൈഡുകള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗമാവാം. ഇതിനായി ഒരു പോര്‍ട്ടലിലൂടെ അംഗത്വത്തിനുള്ള അപേക്ഷ രജിസ്റ്റേര്‍ഡ് ട്രേഡ് യൂണിയനുകള്‍, ഉടമ/തൊഴിലാളി സംഘടനകള്‍ എന്നിവ ലെറ്റര്‍ ഹെഡിലുള്ള ശുപാര്‍ശ സഹിതം അതത് ജില്ലാ ഓഫീസുകളില്‍ നല്‍കാം. രജിസ്‌ട്രേഷന്‍ ഫീസ്(25 രൂപ), ഉടമ/തൊഴിലാളി അംശദായം(120 രൂപ) എന്നിവ ഉള്‍പ്പടെ 145 രൂപ ഒടുക്കി അംഗത്വം അനുവദിക്കും. കൂടാതെ തൊഴിലാളികള്‍ക്ക് കോവിഡ് ധനസഹായമായി 1000 രൂപയും അനുവദിക്കും. വിശദ വിവരങ്ങള്‍ക്ക് 0474-2749334 നമ്പരില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍ 2244/2020)
date
- Log in to post comments