സര്‍ട്ടിഫിക്കറ്റ് പുതുക്കാം
കേരള നഴ്‌സസ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സിലില്‍ 2012 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് ഇന്നു (നവംബര്‍-10) മുതല്‍ www.knmc.org യില്‍ ഓണ്‍ലൈനായി നിശ്ചിത ഫീസടച്ച് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ അപേക്ഷിക്കാം. 2000 ജനുവരി ഒന്നു മുതല്‍ 2011 ഡിസംബര്‍ 31 വരെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് തുടര്‍ന്നും പുതുക്കാന്‍ അപേക്ഷകള്‍ നല്‍കാം. 2000 ജനുവരി ഒന്നു മുതല്‍ 2012 ഡിസംബര്‍ 31 വരെ രജിസ്‌ട്രേഷന്‍ ചെയ്തവരുടെ സര്‍ട്ടിഫിക്കറ്റ് പുതുക്കിയാല്‍ മാത്രമേ നഴ്‌സിംഗ് കൗണ്‍സിലില്‍ നിന്നും ലഭിച്ച രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് നിയമ സാധ്യത ഉണ്ടാവൂ. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ പുതുക്കുന്നവര്‍ക്ക് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷനില്‍ സംബന്ധിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമല്ല. വിശദ വിവരങ്ങള്‍ www.knmc.org, www.nursingcouncil.kerala.gov.in എന്നിവയില്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്.4787/17
- Log in to post comments