Skip to main content

എക്സൈസ് റെയ്ഡിൽ വില്പനയ്ക്കായി സൂക്ഷിച്ച പതിനാറര ലിറ്റർ വിദേശമദ്യം പിടികൂടി

ആലപ്പുഴ: ഓണക്കാലത്തെ വ്യാജമദ്യ- മയക്കുമരുന്ന് വില്പനയും വിതരണവും തടയുന്നതിനായി രൂപീകരിച്ച ജില്ലാ എക്സൈസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ റോയി ജേക്കബിന്റെ നേതൃത്വത്തിൽ  എക്സൈസ് ഉദ്യോഗസ്ഥർ  ചേർന്ന് അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിൽ ആര്യാട് പഞ്ചായത്ത് 14-)0 വാർഡിൽ പടിഞ്ഞാറേവെളി വീട്ടിൽ വിജയൻ മകൻ വിൻറുമോൺ (34 ) വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന പതിനാറര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ട് പിടിച്ച് കേസ്സാക്കി. സിവിൽ എക്സൈസ് ഓഫീസർമാരായ പി.റ്റി.ഷാജി, വിജയകുമാർ.പി., ജയദേവൻ ഉണ്ണി, അനിൽകുമാർ.റ്റി., ദിലീഷ് എസ്സ്. എന്നിവർ റെയ്ഡിൽ പങ്കെടുത്തു. അമ്പലപ്പുഴ താലൂക്കിലെ മയക്കുമരുന്നിന്റേയും വ്യാജമദ്യത്തിന്റേയും ഉത്പാദന വിപണന വിതരണ സംബന്ധമായ രഹസ്യവിവരങ്ങൾ 9400069498, 04772230182 എന്നീ നമ്പരുകളിൽ അറിയിക്കാവുന്നതാണ്.

date