Skip to main content

ധനകാര്യ സ്ഥാപനങ്ങളുടെ പണപ്പിരിവ്: കണ്ടൈൺമെൻറ് സോണുകളിൽ പാടില്ല

ആലപ്പുഴ : ധനകാര്യസ്ഥാപനങ്ങൾ വീടുകൾ തോറും കയറിയിറങ്ങി പണപ്പിരിവ് നടത്തുന്നതിനുള്ള നിരോധനം മാനദണ്ഡങ്ങൾക്ക് വിധേയമായി ഭേദഗതി ചെയ്ത് ജില്ലാ കലക്ടർ ഉത്തരവായി.
   കണ്ടെയ്ൻമെന്റ് സോണുകളിൽ       ധനകാര്യ സ്ഥാപനങ്ങൾ, ചിട്ടി കമ്പനികൾ, മൈക്രോ ഫിനാൻസ്, തുടങ്ങിയ സ്ഥാപനങ്ങൾക്ക് വീടുകൾ കേറിയുള്ള പണപ്പിരിവ് നടത്താൻ പാടില്ല.

കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം മാസ്ക്ക്, ഷീൽഡ്, ഗ്ലൗസ് തുടങ്ങിയവ ധരിച്ച് പണപ്പിരിവ് നടത്താവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള ആവശ്യമായ സാധന സാമഗ്രികൾ ജീവനക്കാർക്ക് ഉണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പ് വരുത്തണം.

കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് പണപ്പിരിവ് നടത്തുന്നതെന്ന് ഉറപ്പുവരുത്തുന്നതിനും , ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ 2005 ലെ  ദുരന്തനിവാരണ നിയമവകുപ്പ് 5(ബി ) പ്രകാരവും, 2020ലെ പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ പ്രകാരവും നിയമനടപടികൾ സ്വീകരിക്കുന്നതിനും  ജില്ല പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.
 

date