കായംകുളം മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 20 ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിർവഹിക്കും
ആലപ്പുഴ : കായംകുളം നിയോജക മണ്ഡലത്തിലെ നിർമ്മാണം പൂർത്തീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 20 ന് രാവിലെ 11 ന് ഫിഷറീസ് -തുറമുഖ വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ നിർവ്വഹിക്കും.
കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് ഒന്നിലെ സ്മൃതിയിൽ ജംഗ്ഷൻ-വടക്കൻകോയിക്കൽ റോഡ്, വാർഡ് 14 കടവുങ്കൽ-ഉപ്പിടംതറ റോഡ്, വാർഡ് 13 ഷാപ്പ്മുക്ക് -മുരിങ്ങയിൽ റോഡ്, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് ഒമ്പതിലെ മുട്ടത്ത് മണ്ണേൽ-കുന്നേൽകടവ് റോഡ്, വാർഡ് രണ്ടിലെ എടയകാട്ട്-മേച്ചേരി തോട്ടുചിറ റോഡ് , ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് രണ്ട് കോഴിപ്പാലം -ചെന്നിലത്ത് റോഡ്, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വാർഡ് 21ലെ പുളിമൂട്ടിൽ ജംഗ്ഷൻ -വയൽമുക്ക് റോഡ് എന്നീ ഏഴ് റോഡുകളുടെ ഉദ്ഘാടനമാണ് നിർവ്വഹിക്കുന്നത്. കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം .അഡ്വ യു.പ്രതിഭ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. തുറമുഖ വികസന വകുപ്പ് 2.98 കോടി രൂപ മുടക്കിയാണ് റോഡുകൾ നിർമിച്ചത്. എട്ട് റോഡുകളുടെ നിർമാണം കൂടി തുറമുഖ നിർമാണ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.
ജനപ്രതിനിധികൾ,രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
- Log in to post comments