മലമ്പുഴ ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്: നിര്‍മ്മാണോദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ 19ന് നിര്‍വഹിക്കും
മലമ്പുഴ ഗവണ്‍മെന്റ് ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തൊഴിലും നൈപുണ്യവും, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് 12ന് ഓണ്‍ലൈനായി നിര്‍വഹിക്കും. പരിപാടിയില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വി.എസ് അച്യുതാനന്ദന്‍ ഓണ്‍ലൈനായി അധ്യക്ഷനാകും. അടിസ്ഥാന സൗകര്യ വികസനം, അക്കാദമിക മികവ്, തൊഴില്‍ വിപണിയിലെ നിലവിലെ ആവശ്യകത ലക്ഷ്യമിട്ടാണ് ഐ ടി ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഐ ടി ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിക്കായി
43 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തികള്‍ക്കായി 12.5 കോടി രൂപ കിഫ്ബി മുഖേന ലഭ്യമായിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, വര്‍ക്ഷോപ്പുകള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, പ്ലേ ഗ്രൗണ്ട് നിര്‍മ്മാണം, റോഡ്, ചുറ്റുമതില്‍ എന്നിവയാണ് ഒന്നാംഘട്ടത്തില്‍ നടപ്പാക്കുന്നത്.
എംപ്ലോയ്‌മെന്റ് ട്രെയിനിങ് മാനേജിങ് ഡയറക്ടര്‍ എസ് ചന്ദ്രശേഖര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ശാന്തകുമാരി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എം ആര്‍ അനൂപ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷൈജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍, ഗവണ്‍മെന്റ് ഐ ടി ഐ പ്രിന്‍സിപ്പാള്‍ സി. രതീശന്‍ എന്നിവര്‍ സംബന്ധിക്കും.
- Log in to post comments