Skip to main content

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

എറണാകുളം: ശുചീകരണ തൊഴിലാളികളുടെ മക്കൾക്കുള്ള ധനസഹായ പദ്ധതി പ്രകാരം 2020-21 വർഷത്തെ സ്കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ്. രക്ഷിതാവ് ശുചീകരണ തൊഴിലാളി ആണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, കുട്ടി പഠിക്കുന്ന ക്ലാസ് തെളിയിക്കുന്നതിനായി സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് എന്നിവ സഹിതം വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ ആഗസ്റ്റ് 27 ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് അല്ലെങ്കിൽ മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് അല്ലെങ്കിൽ മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടണം. ഫോൺ 0484-2422256.

date