Skip to main content

സന്നദ്ധസേനാ പ്രവർത്തകർക്കായി ഓൺ ലൈൻ പരിശീലനം

എറണാകുളം: ജില്ലയിലെ മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള സാമൂഹ്യ സന്നദ്ധസേനാ പ്രവർത്തകർക്കായി ഓൺ ലൈൻ പരിശീലനം നൽകുന്നു. ബുധനാഴ്ച ആരംഭിച്ച ഓൺ ലൈൻ പരിശീലനത്തിൽ പങ്കാളികളാകുന്നവർക്ക് മാത്രമാണ് സാമൂഹ്യ സന്നദ്ധ സേനാംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് നൽകുകയുള്ളൂ.
    ജില്ലയിൽ നിന്നും പരമാവധി പേരെ പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നതിനായി ഒരാഴ്ചക്കാലം (19/ 08 / 20 മുതൽ ) പരിശീലനത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. ഇതിനായി രജിസ്റ്റർ ചെയ്ത ഫോൺ നമ്പറും പാസ് വേഡും ഉപയോഗിച്ച് www.sannadhasena.kerala.gov.in എന്ന വെബ് സൈറ്റിൽ ലോഗിൻ ചെയ്യണം. സൈറ്റിലെ 'അപ് കമിംഗ് ലൈവ് ഇവന്റ്സ്' എന്ന ടാബിലൂടെ ഒരോരുത്തർക്കും അനുയോജ്യമായ പരിശീലന സമയക്രമം തിരഞ്ഞെടുക്കാം. 
       തിരഞ്ഞെടുത്ത സമയത്ത് ഫോൺ നമ്പറും പാസ് വേഡും ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്ത് പരിശീലനത്തിൽ പങ്കെടുക്കാം. പരമാവധി പേരെ പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നതിനായി ജില്ലയിലെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകി.

date