Skip to main content

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു

കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12ല്‍ ഉള്‍പ്പെട്ട പ്രദേശത്ത് 2020 ആഗസ്റ്റ് 19 മുതല്‍ 7 ദിവസത്തേക്കും പന്തളം നഗരസഭയിലെ വാര്‍ഡ് 20 ല്‍ ഉള്‍പ്പെട്ട പ്ലാവിളയില്‍ ജംഗ്ഷന്‍ മുതല്‍ താവളത്തില്‍ഭാഗം വരെയുള്ള പ്രദേശത്തും, പന്തളം നഗരസഭയിലെ വാര്‍ഡ് 21 ല്‍ ഉള്‍പ്പെട്ട തവളംകുളം മുതല്‍ പൂഴിക്കാട് ഗുരുദേവ ജംഗ്ഷന്‍വരെയുള്ള പ്രദേശത്തും 2020 ആഗസറ്റ് 20 മുതല്‍ 7 ദിവസത്തേക്കും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവായത്.

 

date