Skip to main content

വാഹന ടെണ്ടര്‍

 

  ഇടുക്കി ബ്ലോക്കില്‍ നടത്തുന്ന സ്‌നേഹധാര പാലിയേറ്റീവ് പദ്ധതിയിലേക്ക് 2021 മാര്‍ച്ച് 31വരെ കരാര്‍ അടിസ്ഥാനത്തില്‍ ബൊലീറൊ, ടാറ്റാസുമോ, ടവേര, എന്‍ജോയ് എന്നീ വാഹനം ലഭ്യമാക്കുന്നതിന് ടാക്‌സി വാഹനങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു. മോഡല്‍ 2015 അതിനുശേഷമോ. പരമാവധി പ്രതിമാസം 2000 കി.മീ ഓടുന്നതിന് (ഇന്ധനം, ഡ്രൈവര്‍ ഉള്‍പ്പെടെ) 34000 രൂപയും തുടര്‍ന്നുവരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നിരക്കില്‍ വാടക നല്‍കും. ടെണ്ടര്‍ ഫോം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ സെപ്തംബര്‍ നാലിന് വൈകിട്ട് അഞ്ച് വരെ ലഭിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഭാരതീയ ചികിത്സാ വകുപ്പ് , ഇടുക്കി എന്ന പേരില്‍ എസ്.ബി.ഐ ഇടുക്കിയില്‍ മാറാവുന്ന തരത്തില്‍ 1500 രൂപയുടെ നിരതദ്രവ്യം സെപ്തംബര്‍ ഏഴിന് ഉച്ചകഴിഞ്ഞ് ഒരു മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ , സ്പീഡ് പോസ്റ്റ്, കൊറിയര്‍ മുഖേനയോ സമര്‍പ്പിക്കണം. സെപ്തംബര് ഏഴിന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ടെണ്ടര്‍ തുറക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232318.

date