Skip to main content

നീന്തൽ പരിജ്ഞാന സാക്ഷ്യപത്രം വിതരണം

2020 -2021 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്കിന് അർഹത തെളിയിക്കുന്ന നീന്തൽ പരിജ്ഞാനം തെളിയിക്കുന്ന സാക്ഷ്യപത്രം  താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരം  എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും വിതരണം ചെയ്യുന്നതാണ് ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള സംഘടനകൾ, നീന്തൽ കേന്ദ്രങ്ങൾ, നീന്തൽ പരിശീലകർ, എന്നിവർ നൽകുന്ന കത്തുകൾ പ്രകാരവും. ത്രിതല പഞ്ചായത്ത് മുനിസിപ്പാലിറ്റി,കോർപ്പറേഷൻ, സെക്രട്ടറിമാർ, പ്രസിഡന്റു മാർ എന്നിവർ നൽകുന്ന  സാക്ഷ്യപത്രത ത്തിന്മേൽ കൗണ്ടർ സൈൻ ചെയ്തു നൽകുന്നതാണ്. എന്ന് എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി 
ജെ ആർ രാജേഷ് അറിയിച്ചു.
ഫോൺ: 0484 - 2367580

date