Skip to main content

കുസാറ്റ്:കോവിഡ് കാലത്തെ വൈദഗ്ധ്യ വികസനം -  പ്രഭാഷണ പരമ്പര

 

കൊച്ചി:  കോവിഡ് മഹാമാരിയെത്തുടർന്ന് മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകളെക്കുറിച്ചും അനുസൃതമായ വൈദഗ്ധ്യ വികസനത്തെക്കുറിച്ചും കുസാറ്റ് ലൈബ്രറി പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. 24 ന് രാവിലെ 11ന് വൈസ് ചാൻസലർ ഡോ.കെ. എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോഴിക്കോട് ഐ.ഐ.എം. ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജി 'മാറുന്ന വിദ്യാഭ്യാസ മേഖല'യെക്കുറിച്ച് പ്രഭാഷണം നടത്തും. 25 ന് 1.30 ന് 'രോഗ പ്രതിരോധവും ആരോഗ്യവും' -  കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർ പദ്മനാഭ ഷേണായിയുടെ പ്രഭാഷണം. മാനസിക ആരോഗ്യത്തെ ക്കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.അരുൺ ബി.നായരുടെ പ്രഭാഷണം ആഗസ്റ്റ് 26ന് 11.30ന്, 'വെർച്ച്വൽ ലേണിംഗ് - സ്ട്രാറ്റജീസ് ആന്റ് ടിപ്സ്' എന്ന വിഷയത്തെക്കുറിച്ച് കോഴിക്കോട് എൻ.ഐ.ടി. പ്രൊഫസർ എസ്.എം. സമീർ 27 ന് 11 ന്, 'പുതിയ നിയമനരീതികൾക്ക് എങ്ങനെ തയ്യാറെടുക്കാം' എന്നതിനെക്കുറിച്ച് കോഴിക്കോട് ഐ.ഐ.എം. ലൈബ്രേറിയൻ ഡോ.എം.ജി ശ്രീകുമാർ  സെപ്റ്റംബർ 4ന് 11 മണിക്ക് എന്നിവയാണ് മറ്റു പ്രഭാഷണങ്ങൾ. ഓൺലൈനായി നടക്കുന്ന പ്രഭാഷണ പരമ്പരയിൽ പ്രവേശനം സൗജന്യമാണ്. വിശദ വിവരങ്ങൾ library.cusat.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

date