യു ഐഡി എ ഐ ആധാര്‍ കേന്ദ്രം പാലാരിവട്ടത്ത് പ്രവര്‍ത്തനമാരംഭിച്ചു
എറണാകുളം: കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇന്‍ഫര്‍മേഷൻ ടെക്നോളജി വകുപ്പിന് കീഴിലുള്ള യു ഐ ഡി എ ഐ നേരിട്ട് നടത്തുന്ന ആധാര്‍ സേവ കേന്ദ്രം പാലാരിവട്ടത്ത് പ്രവര്‍ത്തനമാരംഭിച്ചു. യു ഐഡി എ ഐ കേരത്തില്‍ ആദ്യമായി ആരംഭിക്കുന്ന ആധാര്‍ സേവ കേന്ദ്രമാണിത്. ദിവസേന 250 ഓളം പേര്‍ക്ക് പുതിയ ആധാർ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള സൗകര്യം ഈ കേന്ദ്രത്തിലുണ്ട്.
ആധാർ എൻറോൾമെന്റ് (New Aadhaar), പേര്, വിലാസം, ലിംഗo, ജനനതീയതി, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവയുടെ തിരുത്തല്‍, ഫോട്ടോ, വിരലടയാളം, ഐറിസ് മുതലായ ആധാറിലെ ബയോമെട്രിക് വിവരങ്ങുടെ പരിഷ്കരണം, ആധാർ പ്രിന്‍റിങ്ങ് തുടങ്ങിയ സൗകര്യങ്ങള്‍ ഈ കേന്ദ്രത്തിലുണ്ട്. പുതിയ എൻറോൾമെന്റും, അഞ്ചു വയസ്സിലും പതിനഞ്ചു വയസ്സിലുമുള്ള കുട്ടികളുടെ മാണ്ടേറ്ററി ബൈയോമെട്രിക്
അപ്ഡേറ്റും കേന്ദ്രത്തില്‍ സൗജന്യമാണ്. മറ്റു സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള സർവീസ് ചാർജ് മാത്രമേ ഈടാക്കുകയുള്ളു.
കോവിഡ് 19 ന്‍റെ പ്രത്യേക സാഹചര്യം മുന്‍നിറുത്തി ഓണ്‍ലൈന്‍ ബുക്കിങ്ങ് വഴിയായിരിക്കും ഇപ്പോള്‍ സേവനങ്ങള്‍ നല്‍കുന്നത്. https://appointments.uidai.gov.in/bookappointment.aspx അല്ലെങ്കില്‍ https://ask1.uidai.gov.in എന്നീ വിലാസങ്ങള്‍ വഴി ഓണ്‍ലൈന്‍ ആയി സമയം തിരഞ്ഞെടുക്കാന്‍ സാധിക്കും. പൂര്‍ണമായും ശീതീകരിച്ച കേന്ദ്രത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
ദേശീയ അവധി ദിവസങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 09:30 മുതൽ വൈകുന്നേരം 05:30 വരെ സേവനങ്ങള്‍ ലഭ്യമാവും.
വിലാസം;
ഭാരത സർക്കാർ ആധാർ സേവാ കേന്ദ്രം
ചാക്കോസ് ചേംബേഴ്‌സ്,( താഴത്തെ നിലയിൽ,സിഗ്നൽ പോയിന്റിനടുത്ത് )
എൻ എച്ച് ബൈപാസ്,
പൈപ്പ്ലൈൻ ജംഗ്ഷൻ പാലാരിവട്ടം
- Log in to post comments