Skip to main content

കാലാവധി കഴിഞ്ഞ നാഷ്ണൽ സേവിങ്‌സ് സർട്ടിഫിക്കറ്റുകൾ റിലീസ് ചെയ്യുന്നു

ദേശീയ സമ്പാദ്യ പദ്ധതി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എംപികെബിവൈ/എസ്എഎസ് ഏജന്റുമാരുടെ കാലാവധി കഴിഞ്ഞ നാഷ്ണൽ സേവിങ്‌സ് സർട്ടിഫിക്കറ്റുകൾ റിലീസ് ചെയ്ത് തീർപ്പാക്കുന്നു. ബന്ധപ്പെട്ട രേഖകളും തിരിച്ചറിയൽ രേഖകളുമായി അപേക്ഷ നൽകി ഒരു മാസത്തിനകം തിരികെ കൈപ്പറ്റണം. വൈകിയാൽ സർട്ടിഫിക്കറ്റുകൾ സർക്കാരിലേക്ക് കണ്ട് കെട്ടും. വിശദ വിവരങ്ങൾക്ക് കളക്റ്ററേറ്റിൽ പ്രവർത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0487 2361566.

date