പുനലൂര്‍ ഗവ. ഹോമിയോ ആശുപത്രി ഇന്ന് (21.08.20) നാടിന് സമര്‍പ്പിക്കും
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുനലൂര്‍ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രി ഇന്ന് നാടിന് സമര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും.വനം വകുപ്പ് മന്ത്രി അഡ്വ കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്യും.
പുനലൂര്‍ ചെമ്മന്തൂരിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം നഗരസഭ ഭൂമിയിലാണ് രണ്ടു നിലകളിലായുള്ള ഹോമിയോ ആശുപത്രി നിര്‍മ്മിച്ചിട്ടുള്ളത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ എ ലത്തീഫ് അധ്യക്ഷനാകും. ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ ഐ ആര്‍ അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ എ ആര്‍ അജയകുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുഭാഷ് ജി നാഥ,് ഹോമിയോ വകുപ്പ് ഡയറക്ടര്‍ ഡോ എം എന്‍ വിജയാംബിക, വൈസ് ചെയര്‍പേഴ്‌സണ്‍ സബീന സുധീര്‍, പുനലൂര്‍ നഗരസഭാ മുന്‍ ചെയര്‍മാ•ാരായ എം എ രാജഗോപാല്‍, കെ രാജശേഖരന്‍, സെക്രട്ടറി ജി രേണുക ദേവി, , എന്‍ എച്ച് എം എന്‍ജിനീയര്‍ വേണുഗോപാല്‍ വി നായര്‍, പുനലൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാ•ാരായ അംജിത് ബിനു, സാബു അലക്‌സ്, വി ഓമനക്കുട്ടന്‍, ബി സുജാത തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2258/2020)
- Log in to post comments