ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വയോധികയുടെ മൃതദേഹം സംസ്‌കരിച്ചു.
ഓഗസ്റ്റ് 15 ന് അന്തരിച്ച പുനലൂര്‍ വിളക്കുവട്ടം പാറയില്‍ പുത്തന്‍വീട്ടില്‍ സരോജിനിയമ്മ (72)യുടെ മൃതദേഹം ആഗസ്റ്റ് 20ന് സംസ്‌കരിച്ചു. വിളക്കുടി കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തില്‍ നിന്നും ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയിലേയ്ക്ക് വിദഗ്ദ ചികിത്സയ്ക്ക് അയച്ച ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും അന്ന് രാത്രി 11.40 ന് മരണപ്പെടുകയായിരുന്നു. ഇവരുടെ ബന്ധുക്കളെല്ലാം കോവിഡ് പോസിറ്റീവായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നതിനാല്‍ മൃതശരീരം ഏറ്റെടുക്കുവാനായി ആര്‍ക്കും എത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ അഞ്ചു ദിവസമായി കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം സംസ്‌കരിക്കുന്നതിന് ആരോഗ്യ വകുപ്പും ആശുപത്രി അധികൃതരും മുന്‍കൈ എടുക്കുകയായിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ അനുമതിയോടെ കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അനുരൂപ് ശങ്കര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹരികുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് കൊല്ലം പോളയത്തോട് പൊതുശ്മശാനത്തില്‍ വച്ച് സംസ്‌കാരകര്‍മ്മങ്ങള്‍ നടത്തി.
(പി.ആര്‍.കെ നമ്പര്‍ 2263/2020)
- Log in to post comments