Post Category
ബാങ്കുകളില്‍ നിയന്ത്രണം തുടരും
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ട് നമ്പരിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകള്‍ നടത്താം. അക്കൗണ്ട് നമ്പരിന്റെ 1, 2, 3, 4 അക്കങ്ങളില്‍ അവസാനിക്കുന്ന ഇടപാടുകാര്‍ക്ക് തിങ്കളാഴ്ച്ചയും 5, 6, 7, 8 ചൊവ്വ 9, 0, 1, 2 ബുധന്‍ 3, 4, 5, 6 വ്യാഴം 7, 8 9, 0 വെള്ളി ദിവസങ്ങളിലും ഇടപാടുകള്‍ നടത്താം.
(പി.ആര്‍.കെ നമ്പര്‍ 2266/2020)
date
- Log in to post comments