Skip to main content

വിദ്യാഭ്യാസ ആനൂകൂല്യം

 

ശുചീകരണ തൊഴിലിലും ആരോഗ്യപ്രശ്നങ്ങള്‍ നേരിടാവുന്നതുമായ ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്കുള്ള പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിക്ക് ജാതി-മത പരിഗണന കൂടാതെ അപേക്ഷ ക്ഷണിച്ചു. ശുചീകരണ തൊഴിലില്‍/ആരോഗ്യപ്രശ്നങ്ങള്‍ നേരിടാവുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കളാണെന്നുള്ള പഞ്ചായത്ത്/ നഗരസഭ സെക്രട്ടറിയുടെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് എന്നിവ സഹിതം അതത് ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസര്‍ക്ക് ഓഗസ്റ്റ് 25നകം അപേക്ഷ സമര്‍പ്പിക്കണം.
 

date