Post Category
ക്ഷീരവികസന വകുപ്പിന്റെ ഇൻഫർമേഷൻ സെന്റർ; പാലിന്റെ ഗുണനിലവാര പരിശോധന കര്‍ശനമാക്കും
ആലപ്പുഴ: ഓണക്കാലത്ത് വിപണയിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ബ്രാൻഡിലുള്ള പാൽ ജില്ലയിലെ വിപണിയിൽ എത്തുന്ന സാഹചര്യത്തില്‍ ഗുണനിലവാരം കുറഞ്ഞതും മായം കലർന്നതും ആകുന്നതിനുള്ള സാധ്യത കൂടതലാണ്. ഈ സാഹചര്യത്തിൽ ഊർജ്ജിത പാൽ പരിശോധന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താന്‍ ക്ഷീര വികസന വകുപ്പ് തീരുമാനിച്ചു. ക്ഷീരവികസന വകുപ്പിന്റെ പട്ടണക്കാട് സ്ഥിതി ചെയ്യുന്ന ക്വാളിറ്റി കൺട്രോൾ ഓഫീസിൽ ഇൻഫർമേഷൻ സെന്റർ ഓഗസ്റ്റ് 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് വിപണിയിൽ ലഭ്യമായ എല്ലാ ബ്രാൻഡ് പാലിന്റെയും ഗുണനിലവാരം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകുന്നതിനും പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചറിയുന്നതിനും ഇൻഫർമേഷൻ സെന്ററിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
date
- Log in to post comments