Post Category
മുഖം മിനുക്കി കെ.റ്റി.ഡി.സി ഹോട്ടല്‍ 'ആഹാർ ' ഉദ്ഘാടനം ആഗസ്റ്റ് 21
ആലപ്പുഴ : പേരിലും രൂപത്തിലും അടിമുടി മാറ്റങ്ങളുമായി കായംകുളം ദേശീയ പാതയോരത്തെ കെ.റ്റി.ഡി.സിയുടെ ഹോട്ടല്‍ ആരാം. വിശാലമായ പാര്‍ക്കിങ്ങ് സൗകര്യം, ശുചിമുറി സൗകര്യം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി അത്യാധുനിക രീതിയില്‍ നവീകരിച്ച ഹോട്ടല്‍ 'ആഹാര്‍' എന്ന പേരിലാണ് പുനര്‍നാമകരണം ചെയ്തത്. നവീകരിച്ച ഹോട്ടലിൻറെ ഉദ്ഘാടനം ഇന്ന് (21/8/20) ഉച്ചക്ക് പന്ത്രണ്ട് മണിക്ക് കെ.റ്റി.ഡി.സി ചെയർമാൻ എം വിജയകുമാർ നിർവ്വഹിക്കും. യു പ്രതിഭ എംഎൽഎ പങ്കെടുക്കും.
കുറഞ്ഞ സമയത്തിനുള്ളില്‍ ചെറിയ മുതല്‍മുടക്കിലാണ് ഹോട്ടലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാജ്യത്തിന്റെ വടക്ക്- കിഴക്ക് സംസ്ഥാനത്ത് നിന്നുള്ളവരെ കൂടി ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോട്ടലിന് ആഹാര്‍ എന്ന പേര് നല്‍കിയത്. വെജിറ്റേറിയന്‍- നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭ്യമാണ്.
date
- Log in to post comments