Skip to main content

പ്രധാനാധ്യാപക പരിശീലനം സമാപിച്ചു   

 സെക്കന്ററി മേഖലയിലെ പ്രധാനാധ്യാപകരെ അക്കാദമിക നേതൃത്വം ഏറ്റെടുക്കുവാന്‍ പ്രാപ്തരാക്കുന്നതിനായി രാഷ്ട്രീയ മാധ്യമിക്ക് ശിക്ഷാ അഭിയാന്‍ വിഭാവനം ചെയ്ത 15 ദിവസം നീണ്ട് നില്‍ക്കുന്ന സ്‌കൂള്‍ ആന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം പരിശീലന പരിപാടി കണ്ണൂര്‍ ഗവ. ടിടിഐ (മെന്‍) ഹാളില്‍ സെമിനാര്‍ അവതരണത്തോടെ അവസാനിച്ചു.  സെമിനാറില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍, റിസോര്‍സ് അധ്യാപകര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പങ്കെടുത്തു. 
    ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി പി പത്മരാജ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രോജക്ട് ഡയറക്ടര്‍ കെ എം കൃഷ്ണദാസ്, ഡിഐഎസ് എച്ച്എസ്എസ് പ്രധാനധ്യാപിക സാബിറ കെ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിവിധ ഹൈസ്‌കൂളുകള്‍ അവരുടെ സ്‌കൂളുകളില്‍ നടപ്പിലാക്കിയ നൂതന പ്രോജക്ടുകളുടെ അവതരണം നടത്തി. റിട്ട. ഡയറ്റ് പ്രിന്‍സിപ്പള്‍ ഗൗരി പി കെ, സെബാസ്റ്റ്യന്‍ കെ ജെ, സുധീന്ദ്രന്‍ എന്നിവര്‍  പ്രൊജക്ടുകള്‍ വിലയിരുത്തി. തെരഞ്ഞെടുക്കപ്പെട്ട മികച്ച രണ്ട് പ്രൊജക്ടുകള്‍ മാര്‍ച്ച് അവസാനം നടക്കുന്ന സംസ്ഥാനതല സെമിനാറില്‍ അവതരിപ്പിക്കും. 

 

date