നാഷണല്‍ യൂത്ത് വോളണ്ടിയര്‍; 31 വരെ അപേക്ഷിക്കാം
നെഹ്‌റു യുവ കേന്ദ്രത്തിനു കീഴില്‍ നാഷണല്‍ യൂത്ത് വോളണ്ടിയറായി തെരെഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 31 വരെ നീട്ടി. നെഹ്‌റു യുവ കേന്ദ്ര നടപ്പാക്കുന്ന യുവജന ക്ഷേമ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും യൂത്ത് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് വോളന്റിയര്‍മാരുടെ പ്രധാന കര്‍ത്തവ്യങ്ങള്‍. പരിശീലനത്തിനു ശേഷം ബ്ലോക്ക്തലത്തില്‍ നിയോഗിക്കപ്പെടുന്ന വോളന്റിയര്‍മാക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. പരമാവധി രണ്ടു വര്‍ഷക്കാലമാണ് നിയമന കാലാവധി.
എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന. 2018 ഏപ്രില്‍ 1 ന് 18 നും 29 നും ഇടയില്‍ പ്രായമുള്ളവരും ജില്ലയില്‍ സ്ഥിര താമസക്കാരുമായിരിക്കണം. റഗുലര്‍ കോഴ്‌സിനു പഠിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. ംംം.ി്യസ.െീൃഴ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ കണ്ണൂര്‍ നെഹ്‌റു യുവ കേന്ദ്ര ഓഫീസില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700881.
പി എന്‍ സി/500/2018
- Log in to post comments