Skip to main content
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി  കാസര്‍കോട്  ഡിഎച്ച്ക്യു  സീനിയര്‍ സിറ്റിസണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.

ജനമൈത്രി സുരക്ഷാ പദ്ധതി; ഏകദിന ശില്പശാല സംഘടിപ്പിച്ചു 

  ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി കാസര്‍കോട്  ഡിഎച്ച്ക്യു സീനിയര്‍ സിറ്റിസണ്‍ കോണ്‍ഫറന്‍സ് ഹാളില്‍  മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍  അദ്ധ്യക്ഷത വഹിച്ചു.   ഡിസിആര്‍ബി: ഡിവൈഎസ്പി ജെയ്‌സണ്‍.കെ എബ്രഹാം വിഷയാവതരണം നടത്തി. മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്,  എഎസ്പി വിശ്വനാഥ്, സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ സെക്രട്ടറി സുകുമാരന്‍ മാസ്റ്റര്‍ ,റസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.പത്മാക്ഷന്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി വി.വി.പ്രഭാകരന്‍, പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫേര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കല്ലറ ബാലകൃഷ്ണന്‍,പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എക്‌സികൂട്ടീവ് മെമ്പര്‍ പി. രത്‌നാകരന്‍ ,സീനിയര്‍ സിറ്റിസണ്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.എംവിഐ രാജീവന്‍ സ്വാഗതവും സദാശിവന്‍ നന്ദിയും പറഞ്ഞു;

 

 

date