Skip to main content

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക സമീപനം വേണം - മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും പ്രായോഗിക സമീപനം ഉണ്ടാവണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.  കുണ്ടറ - പള്ളിമുക്ക് റോഡ്, കോയിക്കല്‍ - കരിക്കോട് റോഡ് നിര്‍മ്മാണം, തീരദേശ റോഡ് , ക്യു എസ് എസ് കോളനി ഫ്‌ളാറ്റ്, കണ്ണനല്ലൂര്‍ മാര്‍ക്കറ്റ് സമുച്ചയം എന്നിവയുടെ നിര്‍മ്മാണം കലക്ടറേറ്റ് ഹാളില്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. ടി കെ എം എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിവച്ച സര്‍വ്വേ നടപടികള്‍ മഴക്കെടുതി, കോവിഡ് കണ്ടയിന്‍മെന്റ് കാരണങ്ങളാല്‍ വൈകിയത് ത്വരിതപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സെപ്തംബര്‍ 10 നകം ഇത് സാധ്യമാകണം. തീരദേശ റോഡിലെ പാലത്തിന്റെ ഉള്‍പ്പടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ വേഗത്തിലാവണം. മന്ത്രി നിര്‍ദേശിച്ചു. കണ്ണനല്ലൂരിലെ സര്‍വ്വേ ആഗസ്റ്റ് 27 നു പൂര്‍ത്തിയാക്കി കിഫ്ബിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. 48 ഫ്‌ളാറ്റുകള്‍ ക്യു എസ് എസ് കോളനിയില്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് യോഗത്തില്‍ അറിയിപ്പുണ്ടായി. എം .മുകേഷ് എം.എല്‍ എ, മേയര്‍ ഹണി ബഞ്ചമിന്‍ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍, തീരദേശ വികസന അതോറിറ്റി എം ഡി .പി ഐ ഷേക്ക് പരിത് , ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി , മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അനില്‍കുമാര്‍ , എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ എം. എ റഹിം തുടങ്ങിയവര്‍ പങ്കെടുത്തു
(പി.ആര്‍.കെ നമ്പര്‍ 2271/2020)
 

date