Skip to main content

ദേശീയ സാമ്പിള്‍ സര്‍വേ പുരോഗമിക്കുന്നു

 

നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കോഴിക്കോട് റീജിയനല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷനല്‍ സാമ്പിള്‍ സര്‍വേ പുരോഗമിക്കുന്നു.  തൃശൂര്‍ മുതല്‍ കാസര്‍ഗോഡ്് വരെയുള്ള ജില്ലകളില്‍ കണ്ടെയിന്‍മെന്റ് ഒഴികെയുള്ള തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലുമാണ് സര്‍വേ പുരോഗമിക്കുന്നത്.  കോവിഡ് നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചും തദ്ദേശസ്ഥാപനങ്ങളുടെ സമ്മതത്തോടെയുമാണ്  സര്‍വേ നടത്തുന്നത്.  ഉദ്യോഗസ്ഥര്‍ കോവിഡ്19 മുന്‍ കരുതലുകളും സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങളും യാത്രയിലും ഭവനസന്ദര്‍ശനത്തിലും കൃത്യമായി പാലിക്കുന്നുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളായ സ്ഥലങ്ങളില്‍ അവിടുത്തെ നിയന്ത്രണങ്ങള്‍ നീക്കുന്നത് വരെ മാത്രമാണ് സര്‍വേ ഒഴിവാക്കിയിട്ടുള്ളത്.  ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സര്‍വേയുമായി പൂര്‍ണമായി സഹകരിക്കണമെന്ന് ഡയറക്ടര്‍ ആന്‍ഡ് റീജിയനല്‍ ഹെഡ് മുഹമ്മദ് യാസിര്‍ അറിയിച്ചു.
 

date