ദുര്‍ബല വിഭാഗ പുനരധിവാസ പദ്ധതി അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ദുര്‍ബല വിഭാഗ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഭൂരഹിത പുനരധിവാസം, ഭവന നിര്‍മാണം, ഭവന പുനരുദ്ധാരണം, പഠനമുറി, ടോയ്‌ലറ്റ് എന്നീ പദ്ധതികളിലേക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് / കോട്ടക്കല്‍ നഗരസഭാ പരിധിയിലെ അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാരില്‍ ഉള്‍പ്പെട്ട നായാടി, വേടന്‍, കള്ളാടി, അരുന്ധതിയാര്‍, ചക്ലിയന്‍ തുടങ്ങിയവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഭൂരഹിത പുനരധിവാസ പദ്ധതി, ഭവന നിര്‍മാണ പദ്ധതി എന്നിവയില്‍ അപേക്ഷിക്കുന്നവര്‍ ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരായിരിക്കണം. ഓരോ പദ്ധതിയിലും അര്‍ഹരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വേങ്ങര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് വേങ്ങര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ 9747365143 എന്ന നമ്പറിലോ ബന്ധപ്പെടണം.
- Log in to post comments