Skip to main content

നിലമ്പൂരിലെ സി.എഫ്.എല്‍.ടി.സിയിലേക്ക് താത്ക്കാലിക ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കി

 

നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന സി.എഫ്.എല്‍.ടിസിയിലേക്ക് മൂന്ന് താത്ക്കാലിക ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കിയിരിക്കുകയാണ് പോളിടെക്‌നിക്കുകളിലെ എന്‍.എസ്എസ് ടെക്‌നിക്കല്‍ സെല്‍. ജില്ലയില്‍ കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ശുചിത്വമിഷന്റെ പിന്തുണയോടെയാണ് ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കിയത്. നിലമ്പൂരിലെ  ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ ആവശ്യമായ ശൗചാലയ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ശുചിത്വ മിഷന്റെ ആവശ്യപ്രകാരമാണ്  താത്ക്കാലിക ശൗചാലയങ്ങള്‍  നിര്‍മിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.അനൂപിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പോളിടെക്‌നിക്കിലെ മൂന്ന് എന്‍.എസ്.എസ്  വളണ്ടിയര്‍മാരും എടവണ്ണ ഓര്‍ഫനേജ് പോളിടെക്‌നിക് കോളേജിലെ രണ്ടു എന്‍എസ്എസ് വളണ്ടിയര്‍മാരും ചേര്‍ന്നാണ് നിലമ്പൂരില്‍ താത്ക്കാലിക ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കിയത്. അന്‍പതിനായിരത്തോളം രൂപ ചെലവിലാണ് മൂന്ന് ശൗചാലയങ്ങളും നിര്‍മിച്ചിരിക്കുന്നത്. നിലമ്പൂര്‍ നഗരസഭയാണ്  ശൗചാലയങ്ങളുടെ നിര്‍മാണ ചെലവുകള്‍ വഹിച്ചിരുന്നത്.

date