Skip to main content

ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് സെപ്റ്റംബര്‍ 7 ന്

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കലക്ടര്‍ നടത്തുന്ന ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ കൊട്ടാരക്കര താലൂക്കിലെ പരാതികള്‍ സെപ്റ്റംബര്‍ 7ന് രാവിലെ 11.30 ന് കേള്‍ക്കും. കൊട്ടാരക്കര  മിനര്‍വ ജംഗ്ഷന്‍, ഓടനാവട്ടം, ചിതറ, നിലമേല്‍, ചടയമംഗലം, ഉമ്മന്നൂര്‍, മൈലം എന്നിവിടങ്ങളിലുള്ള അക്ഷയകേന്ദ്രങ്ങളില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം. പരാതിക്കാരെ അക്ഷയകേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി കേട്ട് തീര്‍പ്പാക്കാന്‍ കഴിയുന്നവ തീര്‍പ്പാക്കും.
(പി.ആര്‍.കെ നമ്പര്‍ 2280/2020)

 

date