Post Category
സന്ദര്‍ശക വിലക്ക്
ജില്ലയിലെ കുട്ടികള്‍ക്കുള്ള ക്ഷേമമന്ദിരത്തില്‍ കോവിഡ് 19 രോഗബാധയുണ്ടായതിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറക്കി. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ സ്ഥിരം ജീവനക്കാരെയും കോവിഡ് കാലയളവില്‍ മുഴുവന്‍ സമയവും സേവനമനുഷ്ഠിക്കാന്‍ തയ്യാറായിട്ടുള്ള താല്ക്കാലിക ജീവനക്കാരെയും മാത്രമേ ഉപയോഗിക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.
ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ രണ്ടും സര്‍ക്കാരിതര മേഖലയില്‍ 25 ഉം ക്ഷേമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ സേവനത്തിനും പരിപാലനത്തിനുമായി സ്ഥിരം ജീവനക്കാരല്ലാത്ത സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറങ്ങിയത്.
(പി.ആര്‍.കെ നമ്പര്‍ 2283/2020)
date
- Log in to post comments