Post Category
കണ്ടക്ടര്‍ക്ക് കോവിഡ്, യാത്രക്കാര്‍ നിരീക്ഷണത്തിലാവണം
കൊട്ടാരക്കര -ശാസ്താംകോട്ട റൂട്ടില്‍ ഓടുന്ന കെ എല്‍ 26 എ 8535 സൊസൈറ്റി ബസിലെ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ബസില്‍ ആഗസ്റ്റ് 12 മുതല്‍ 19 വരെ തീയതികളില്‍ യാത്ര ചെയ്തവര്‍ വിവരം നല്‍കണമെന്ന് ശൂരനാട് സി.ഐ ഫിറോസ് അറിയിച്ചു. യാത്രക്കാര്‍ സ്വയം നിരീക്ഷണത്തിലാവണം. വിവരം നല്‍കേണ്ട ഫോണ്‍, 9497931356, 8301939891, 9544499836,9497947277 0476 2851208
ബസ് സര്‍വ്വീസ് നടത്തിയിരുന്ന സമയക്രമം ചുവടെ ചേര്‍ക്കുന്നു.
ഭരണിക്കാവ്- രാവിലെ 7.35, 9.45, 11.30, ഉച്ച കഴിഞ്ഞ് 01.50, 05.25, രാത്രി 07.05
പുത്തൂര്‍- രാവിലെ 08.10, 09.10, 12.00, ഉച്ച കഴിഞ്ഞ് 01.25, 05.40, 06.40
കൊട്ടാരക്കര- രാവിലെ 08.30, 12.25, ഉച്ച കഴിഞ്ഞ് 01.00, 06.05, 06.30
(പി.ആര്‍.കെ നമ്പര്‍ 2288/2020)
date
- Log in to post comments