ഓണക്കാല പാല് ഗുണമേന്മ പരിശോധിക്കും
ഓണക്കാലത്ത് കേരളത്തില്‍ പാലിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നതു കൊണ്ട് ഗുണനിലവാരം കുറഞ്ഞ പാല് വിപണിയില്‍ വിറ്റഴിക്കപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ പാലിന്റെ ഗുണമേ• ഉറപ്പാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ പാല് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയും ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 27 മുതല്‍ 30 വരെ കമ്പംമെട്ട് ചെക്ക് പോസ്റ്റിലും ആഗസ്റ്റ് 24 മുതല്‍ 30 വരെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററിലും ഓണക്കാലത്തെ പ്രത്യേക പാല് ഗുണമേന്മ പരിശോധന നടത്തും .പാല് ഗുണനിയന്ത്രണ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ പാല് ഉപഭോക്താക്കള്‍ക്കും ഉല്പാദകര്ക്കും പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചു നല്‍കും. സൗജന്യപരിശോധനയ്ക്കായി കുറഞ്ഞത് 150 മി ലി പാല് കൊണ്ടു വരണം. വിപണിയില്‍ ലഭ്യമാകുന്ന എല്ലാ ബ്രാന്‍ഡ് പാലും പരിശോധിക്കുമെന്ന് ഇടുക്കി ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജിജ സി കൃഷ്ണന് അറിയിച്ചു.
- Log in to post comments