Skip to main content

കൊട്ടാരക്കര താലൂക്ക് ആശുപത്രി ഹൈടെക്  കെട്ടിട സമുച്ചയത്തിന്റെ   നിര്‍മാണോദ്ഘാടനം ഇന്ന്(ആഗസ്റ്റ് 25)

കൊട്ടാരക്കര താലൂക്ക് ആശുപത്രി ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ  നിര്‍മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഇന്ന്(ഓഗസ്റ്റ് 25) രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും
രാജ്യാന്തരനിലവാരത്തില്‍ മൂന്ന് കെട്ടിടങ്ങളാണ് നിര്‍മിക്കുന്നത്. നാല് നിലകളുള്ള അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, അഞ്ച്  നിലകളില്‍ ഡയഗ്‌നോസ്റ്റിക് ബ്ലോക്ക്, പതിനൊന്ന് നിലയുള്ള വാര്‍ഡ് ടവര്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്ളത്.  എട്ട് ലിഫ്റ്റുകള്‍,  ശുചീകരണ സംവിധാനം, മാലിന്യ സംസ്‌കരണ പ്ലാന്റ്, മലിനജല സംസ്‌കരണ പ്ലാന്റ്, അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ എന്നിവയും മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ എസ് ഇ ബി സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിനാണ് നിര്‍മാണച്ചുമതല. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 67.67  കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. രണ്ടാംഘട്ടമായി ആധുനിക  മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാക്കും.
ചടങ്ങില്‍ പി അയിഷാ പോറ്റി എം എല്‍ എ അധ്യക്ഷയാകും.  നഗരസഭ അധ്യക്ഷ ബി ശ്യാമളയമ്മ, ഉപാധ്യക്ഷന്‍  ഡി രാമകൃഷ്ണപിള്ള, ആശുപത്രി സൂപ്രണ്ട്  കെ ആര്‍ സുനില്‍ കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ആശുപത്രി  ജീവനക്കാര്‍, ജനപ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2292/2020)

 

date