Skip to main content

ജില്ലാതല കേരളോത്സവം 11 മുതല്‍ 14 വരെ 

ജില്ലാതല കേരളോത്സവം ജില്ലാ പഞ്ചായത്തിന്റേയും കേരള സംസ്ഥാന യുവജനക്ഷമേ ബോര്‍ഡിന്റേയും നേതൃത്വത്തില്‍ കുഴല്‍മന്ദം ബ്ലോക്കില്‍ നവംബര്‍ 11 മുതല്‍ 14 വരെ നടക്കും. 11,12,13,14 തീയതികളില്‍ കുഴല്‍മന്ദം ബ്ലോക്കിലെ വിവിധ വേദികളില്‍ കായികമത്സരങ്ങളും നടക്കും.

ജില്ലാതല കേരളോത്സവത്തിന്റെ ഉദ്ഘാടനം 11ന് രാവിലെ കുഴല്‍മന്ദം വയോജന പാര്‍ക്കില്‍ കെ.ഡി.പ്രസേനന്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കേ.ശാന്തകുമാരി അധ്യക്ഷയാവും. കായികമത്സരങ്ങളുടെ ഉദ്ഘാടനം 12ന് രാവിലെ പെരിങ്ങോട്ടുകുറിശ്ശി ജി.എച്ച്.എസ്.എസ്. ഗ്രൗണ്ടില്‍ കെ.ബാബു എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് , ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റ്റി.എന്‍.കണ്ടമുത്തന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും.

 
സമാപന സമ്മേളനം നവംബര്‍ 14ന് രാവിലെ 10.30ന് കോട്ടായിയില്‍ നിയമ-സാസ്‌കാരിക-പട്ടിക-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയാവും.
 

date