യുവജന കമ്മീഷന്‍ അദാലത്ത് നടത്തി
സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത് രാവിലെ 11 മുതല്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലയുടെ ചുമതലയുളള കമ്മീഷനംഗം ദീപു രാധാകൃഷ്ണന്‍, സെക്രട്ടറി ജോക്കോസ് പണിക്കര്‍ എന്നിവര്‍ പരാതികള്‍ പരിഗണിച്ചു. എരുമേലി പഞ്ചായത്തിലെ ഭവനരഹിതര്‍ക്കുളള പദ്ധതിയില്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഒന്നാമതെത്തിയിട്ടും അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു എന്നു കാണിച്ച് എരുമേലിയില്‍ നിന്നെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയുടെ പരാതി കമ്മീഷന് മുന്‍പിലെത്തി. മുത്തശ്ശിയുടെ പേരില്‍ അപേക്ഷിച്ച ഭവന പദ്ധതിയില്‍ വിവരശേഖരണം നടത്തിയപ്പോള്‍ സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നു എന്ന് തെറ്റായി ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയതിനാല്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി പരാതിക്കാരി കമ്മീഷനെ ബോധിപ്പിച്ചു. വിഷയം കമ്മീഷന്റെ പരിധിയില്‍ വരുന്നതല്ലെങ്കിലും മാനുഷിക വശം പരിഗണിച്ച് പഞ്ചായത്തിനോട് വിശദീകരണം തേടുമെന്ന് കമ്മീഷനംഗം ദീപു രാധാകൃഷ്ണന്‍ പറഞ്ഞു. മറ്റക്കര ടോംസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് കമ്മീഷന് മുന്‍പ് ലഭിച്ചിരുന്ന പരാതിയില്‍ കോളേജിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. കമ്മീഷന്റെ ജില്ലയിലെ രണ്ടാമത്തെ അദാലത്താണ് നടന്നത്.
(കെ.ഐ.ഒ.പി.ആര്‍-515/18)
- Log in to post comments