Skip to main content

സുഭിക്ഷ കേരളം വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം - ജില്ലാ കലക്ടര്‍

സുഭിക്ഷ കേരളം സംസ്ഥാനത്തിന്റെ തന്നെ ഭാവി നിര്‍ണയിക്കുന്ന പദ്ധതികളില്‍ ഒന്നാണെന്നും തദ്ദേശ സ്വയംഭരണം, കൃഷി-മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍  ഏകോപിച്ചുള്ള നിരന്തര പ്രവര്‍ത്തനം ആണ് ഇതിന്റെ വിജയത്തിന് അനിവാര്യമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. സുഭിക്ഷ കേരളവുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ ആണ് നിര്‍ദേശം.
പഞ്ചായത്ത് തലത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച് കൂടുതല്‍ കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കണം. ബാങ്കുകളില്‍ നിന്നുള്ള ധനസഹായത്തിന് ഇത് ആവശ്യമാണ് - കലക്ടര്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സഹകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ  നടപടിയെടുക്കാനും നിര്‍ദേശം നല്‍കി.
വിവിധ വകുപ്പുതല മേധാവികള്‍ സുഭിക്ഷ  കേരളം പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.
പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എസ് ഗീത, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ്, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ആര്‍ സുലജ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ ലാസര്‍ ആന്റണി, ലീഡ് ബാങ്ക് മാനേജര്‍ റീന ചാക്കോ, മറ്റ് വകുപ്പുതല പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2303/2020)

 

date