Post Category
ശക്തികുളങ്ങര ഹാര്‍ബര്‍ തുറന്നു
തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അടച്ചിട്ട ശക്തികുളങ്ങര ഹാര്‍ബര്‍ തുറന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത നല്കിയ അനുകൂല റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹാര്‍ബര്‍ തുറക്കാന്‍ തീരുമാനിച്ചത്. കടലില്‍ പോകുന്നവര്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും രജിസ്റ്റര്‍ ചെയ്യാത്തവരെ കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 2313/2020)
date
- Log in to post comments