ഓണം 'കരുതലോണം': സുരക്ഷയ്ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍
കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് ഓണം കരുതലോടെ ആഘോഷിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത അറിയിച്ചു. സുരക്ഷിതരായിരിക്കാന്‍ വകുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം.
മാസ്ക് ശരിയായ രീതിയില്‍ വായും മൂക്കും മറയത്തക്ക വിധം ധരിക്കണം. വ്യാപാരസ്ഥാപനങ്ങളില്‍ തിക്കും തിരക്കും ഒഴിവാക്കുക.
റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ട്രയല്‍ ചെയ്യരുത്. പുതുവസ്ത്രങ്ങള്‍ കഴുകിയ ശേഷമോ നല്ല വെയിലില്‍ ഉണക്കിയ ശേഷമോ മാത്രം ഉപയോഗിക്കണം. സാധനങ്ങളുടെ പട്ടിക തയാറാക്കി കടകളില്‍ നല്കി സാധനങ്ങള്‍ വാങ്ങാം. പഴങ്ങള്‍ പച്ചക്കറികള്‍ തുടങ്ങിയവ നന്നായി കഴുകി സൂക്ഷിക്കണം. പൂക്കളമൊരുക്കാന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പൂക്കള്‍ ഒഴിവാക്കണം.
വഴിവക്കില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ വാങ്ങി കഴിക്കരുത്. ഇത് ജലജന്യ രോഗങ്ങള്‍ക്ക് കാരണമാകും. ആള്‍ക്കൂട്ടവും ആഘോഷങ്ങളും ഒഴിവാക്കണം. അത്യാവശ്യമെങ്കില്‍ മാത്രം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം. വിരുന്ന് സല്‍ക്കാരം, ബന്ധു വീടുകളിലെ സന്ദര്‍ശനം തുടങ്ങിയവ നിര്‍ബന്ധമായും ഒഴിവാക്കണം. പത്തു വയസിന് താഴെയുള്ളവര്‍, 60 വയസ് കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സ എടുക്കുന്നവര്‍ എന്നിവര്‍ വീടുകളില്‍ തന്നെ കഴിയണം. പനി ലക്ഷണം ഉള്ളവര്‍ ആള്‍ക്കൂട്ടങ്ങളില്‍ പങ്കെടുക്കരുത്.
(പി.ആര്.കെ നമ്പര്‍ 2314/2020)
- Log in to post comments