Skip to main content

ഓഫീസ് അറ്റന്‍ഡന്റ്; അപേക്ഷിക്കാം

ജില്ലയിലെ താത്കാലിക കോടതികളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. പ്രതിമാസ സഞ്ചിത ശമ്പളം-18,030 രൂപ. യോഗ്യത - ഏഴാം ക്ലാസ് വിജയവും സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 60 വയസ്. അപേക്ഷകര്‍ക്ക് തത്തുല്യ തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പരിചയം വേണം.
അപേക്ഷ തയ്യാറാക്കി  cjmklm@gmail.com     വിലാസത്തില്‍ സെപ്തംബര്‍ 22 നകം അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും വേണം. വിശദ വിരങ്ങള്‍ 0474-2793491 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2318/2020)

 

date